/
6 മിനിറ്റ് വായിച്ചു

യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോർഫ് ചെയ്ത് ലോൺ ആപ്പ് സംഘം; നാലം​ഗ കുടുംബം ആത്മഹത്യ ചെയ്തു

അനധികൃത ലോൺ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് നാലം​ഗ കുടുംബം ആത്മഹത്യ ചെയ്തു.ആന്ധ്ര പ്രദേശിലെ ശാന്തി നഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ലോൺ ആപ്പിൽ നിന്ന് ഈ കുടുംബം മുപ്പതിനായിരം രൂപ വായ്പ എടുത്തിരുന്നു. പതിനായിരം രൂപ കുടുംബം തിരിച്ചടക്കുകയും ചെയ്തു.

എന്നാൽ പലിശ വർധിച്ചതോടെ ബാക്കി തുക തിരിച്ചടക്കാൻ സാധിക്കാതെ വന്നു. തുടർന്ന് യുവതിയുടേയും കുട്ടികളുടേയും ചിത്രം മോർഫ് ചെയ്ത് ലോൺ ആപ്പ് സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഘം ഫോട്ടോ വാട്സ്ആപ്പിലൂടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ മനംനൊന്ത് കുടുംബം ജീവനൊടുക്കുകയായിരുന്നു. ദുർഗാ റാവു പെയിന്ററായും ഇയാളുടെ ഭാര്യ രമ്യ ലക്ഷ്മി തയ്യൽ ജോലിയും ചെയ്തുവരികയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!