/
5 മിനിറ്റ് വായിച്ചു

വ്യാജരേഖകൾ ഉപയോഗിച്ച് വായ്പാ തട്ടിപ്പ്; സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

വായ്പാതട്ടിപ്പ് കേസിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ. സായാഹ്‌ന വാർത്തകൾ എന്ന സിനിമയുടെ നിർമ്മാതാവ് എം ഡി മെഹ്ഫൂസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കാസർകോട് ചെർക്കള ശാഖയിൽ നിന്നും വിവിധ തവണകളായി വ്യാജരേഖകൾ ഉപയോഗിച്ച് നാല് കോടി 17 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്.2018 ലാണ് ഇയാൾ വ്യാജരേഖകൾ ഉപയോഗിച്ച് വായ്‌പകൾ എടുത്തത്. പരിശോധനയിൽ രേഖകൾ വ്യാജമാണ് എന്ന് തെളിഞ്ഞത് മൂലം ബാങ്ക് മാനേജർ ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും കഴിഞ്ഞ ഏതാനം മാസങ്ങളായി ക്രൈം ബ്രാഞ്ച് കേസ് അന്വേഷണത്തിലുമായിരുന്നു. ഒന്നിലധികം വ്യാജരേഖകൾ ചമച്ചുകൊണ്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!