/
22 മിനിറ്റ് വായിച്ചു

‘ലോക്ക്ഡൗൺ അവസാനമാർഗം’, 10 പേർ പോസിറ്റീവ് എങ്കിൽ ലാർജ് ക്ലസ്റ്റർ, അടച്ചു പൂട്ടേണ്ടതെപ്പോൾ?

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ അവസാനത്തെ മാർഗമായി മാത്രമേ നടപ്പാക്കൂ എന്നാവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്.സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ കൊവിഡ് ക്ലസ്റ്റർ മാനേജ്മെന്‍റ് മാർഗനിർദേശം പുറത്തിറക്കി. അതനുസരിച്ച്, ഒരു സ്ഥാപനത്തിൽ പത്ത് പേർ പോസിറ്റീവായാൽ അത് ലാർജ് ക്ലസ്റ്ററാകും. അത്തരത്തിൽ അഞ്ച് ക്ലസ്റ്ററുകളുണ്ടായാൽ ജില്ലാ കളക്ടർമാരെയും ജില്ലാ ഭരണകൂടത്തെയും അടക്കം അറിയിച്ച് ആ സ്ഥാപനം 5 ദിവസത്തേക്ക് അടയ്ക്കണം. കോളേജുകൾ ഉൾപ്പടെ ഉള്ളവയ്ക്ക് ഇത് ബാധകമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഓരോ സ്ഥാപനവും ഒരു ടീം രൂപീകരിക്കണം.കൃത്യമായി സ്ഥാപനത്തിൽ രോഗം പടരുന്നുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഈ ടീം നിരീക്ഷിക്കണം. കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും ആളുകൾ പുറത്തിറങ്ങരുത്. പരിശോധന നിർബന്ധമാണ്. പനിയുള്ളവർ പുറത്തേക്ക് ഇറങ്ങുകയോ മറ്റ് ആളുകളുമായി ഇടപഴകുകയോ ചെയ്യരുത്.

അതേസമയം, സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവരിൽ 100 ശതമാനം പേർക്കും ആദ്യഡോസ് നൽകിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വാക്സിനേഷന് കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ ലക്ഷ്യമിട്ട സംഖ്യ പൂർത്തിയാക്കി.ഇതിനാലാണ് 100 ശതമാനം ആദ്യഡോസ് സ്വീകരിച്ചെന്ന് വ്യക്തമാക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, ശാസ്ത്രീയമായ മാനദണ്ഡങ്ങളിലൂടെയാണ് ഓരോ ജില്ലകളെയും വിവിധ കാറ്റഗറികളായി തിരിച്ചതെന്ന് വീണാ ജോർജ് വ്യക്തമാക്കുന്നു. ഓരോ ജില്ലകളിലെയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. രോഗബാധിതർ ഓരോ ജില്ലകളിലും എത്ര എന്നതും, അതിനനുസരിച്ച് എത്ര പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നതും തമ്മിലുള്ള അനുപാതത്തിന് അനുസരിച്ചാണ് കാറ്റഗറി 1, 2, 3 എന്നിങ്ങനെ ജില്ലകളെ തിരിച്ചത്. ഗുരുതരസാഹചര്യമായ മൂന്നാം കാറ്റഗറിയിൽ നിലവിൽ കേരളത്തിൽ ഒരു ജില്ലകളും ഇല്ല.

add

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേര്‍ക്ക് (9,25,722) വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്‌സിനേഷന്‍ നല്‍കി. കുറേ പേര്‍ക്ക് കോവിഡ് വന്ന് പോയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും ഹൈബ്രിഡ് പ്രതിരോധശേഷി നേടിയിട്ടുണ്ട്. സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്ന ജീവനക്കാരും അധ്യാപകരും പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരാണ്. അതിനാല്‍ കോവിഡ് അണുബാധ ഉണ്ടായാല്‍ പോലും അത് ഗുരുതരമാകാനുള്ള സാധ്യത വളരെ കുറവാണ്. മറ്റനുബന്ധ രോഗമുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സ്‌കൂളുകളിലും ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കാനാണ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ആവിഷ്‌ക്കരിച്ചത്.

എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം (ഐസിടി) രൂപീകരിക്കണം. തിരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കണം. ഒരു ചെക്ക്‌ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് അണുബാധ നിയന്ത്രണ ടീമിന്റെ പ്രധാന ഉത്തരവാദിത്തം. ക്ലസ്റ്റര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള എല്ലാ സമ്പര്‍ക്കങ്ങളും ഈ ടീം തിരിച്ചറിയുകയും ക്വാറന്റൈന്‍ ചെയ്യിക്കുകയും വേണം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടാവുന്നതാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!