//
11 മിനിറ്റ് വായിച്ചു

മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗിന്റെ ‘ലുക്ക് ഔട്ട് നോട്ടീസ്’; ഡിവൈഎഫ്‌ഐ പരാതിയില്‍ കലാപശ്രമത്തിന് കേസ്

മൂഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം നടത്തിയ സംഭവത്തില്‍ കലാപശ്രമത്തിനുള്ള വകുപ്പ് ചേര്‍ത്ത് കേസെടുത്തു.യൂത്ത് ലീഗിന്റെ സമരത്തിനെതിരെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയാണ് പരാതി നല്‍കിയത്. പാലക്കാട് പുതുനഗരം പൊലീസാണ് കേസ് എടുത്തത്. സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്നും അപകീര്‍ത്തിപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു എന്നാണ് പരാതിയില്‍ ഉണ്ടായിരുന്നത്. മുസ്‌ലിം യൂത്ത് ലീഗിന്റെ പേരില്‍ പുതുനഗരം പ്രദേശങ്ങളില്‍ നോട്ടീസ് പതിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.മുഖ്യമന്ത്രക്കെതിരെ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ പൊലീസ് ആസ്ഥാനങ്ങളില്‍ പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് പ്രതിഷേധിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

ലുക്ക് ഔട്ട് നോട്ടീസിലെ ഉള്ളടക്കം:

ചിത്രത്തില്‍ കാണുന്ന കണ്ണൂര്‍ പിണറായി സ്വദേശിയായ വിജയന്‍, 77 വയസ്സ്, കേരള സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു വരികെ തന്റെ ഓഫീസും അതിലെ സ്റ്റാഫുകളേയും ദുരുപയോഗം ചെയ്ത് വിദേശത്ത് നിന്ന് സ്വര്‍ണ്ണം കടത്തുകയും വിദേശത്തേക്ക് പണം കടത്തിയതായും ആരോപണം ഉയര്‍ന്നിരിക്കുന്നു. വിമര്‍ശനം വന്ന് ഇത്രയും നേരമായിട്ടും പ്രസ്തുത വിഷയവുമായി യാതൊരു പ്രതികരണത്തിനും അദ്ദേഹം മുതിര്‍ന്നിട്ടില്ലെന്നത് ആരോപണങ്ങള്‍ ശരിവെക്കാന്‍ ഇടയാക്കുന്നു. തൃക്കാക്കര ഇലക്ഷന്‍ കഴിഞ്ഞത് മുതല്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട ടിയാനെ കണ്ടുകിട്ടുന്നവര്‍ താഴെയുള്ള നമ്പറില്‍ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.തുടര്‍ന്ന് ഡിജിപിയുടേയും എകെജി സെന്ററിന്റേയും കൈരളി ടിവിയുടേയും ഓഫീസിലെ ഫോണ്‍ നമ്പറുകളും ഈ നോട്ടീസില്‍ കൊടുത്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!