////
7 മിനിറ്റ് വായിച്ചു

‘ജമ്മു കശ്മീരിന് നഷ്ടപ്പെട്ട അവകാശങ്ങൾ കോൺഗ്രസ് തിരികെ കൊണ്ടുവരും’; ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ അവകാശങ്ങൾ കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ഇതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം പറഞ്ഞു.

‘നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു. സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണ ഉറപ്പാക്കും’, രാഹുൽ ഗാന്ധി പറഞ്ഞു.ജമ്മു കാശ്മീരിന് പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവിയടക്കമുള്ള അവകാശങ്ങളാണ് ഭരണഘടനയുടെ 370 അനുച്ഛേദം എടുത്തു മാറ്റിയ ബിജെപി സർക്കാർ ഇല്ലാതാക്കിയത്.ജമ്മു-കശ്‌മീരിനു പ്രത്യേക സംസ്‌ഥാനപദവി നൽകുന്നതായിരുന്നു ഭരണഘടനയിലെ 370-ാം വകുപ്പ്. ജമ്മു കശ്മീരിലെ പൗരൻമാർക്ക് പ്രത്യേക അവകാശം അനുവദിക്കുന്നതാണ് 35എ.

കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് യാത്ര ആരംഭിച്ചത്. ജനുവരി 30ന് യാത്ര കശ്മീരിൽ അവസാനിക്കും.ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ജനുവരി 30ന് പത്തിന് ശ്രീനഗറിലെ പിസിസി ഓഫീസ് അങ്കണത്തിൽ ദേശീയപതാക ഉയർത്തും. ഈ സമയം രാജ്യമെങ്ങും പതാക ഉയർത്തണമെന്ന് കോൺഗ്രസ് നിർദേശം നൽകിയിട്ടുണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!