സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കുന്നത്. ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ബില്ലുകള്‍ക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങള്‍ കൂടാതെ ബമ്പര്‍ സമ്മാനവും നല്‍കുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
ബമ്പര്‍ വിജയിക്ക് 25 ലക്ഷം രൂപയാണ് സമ്മാനം. പ്രതിവര്‍ഷം 5 കോടി രൂപയുടെ സമ്മാനങ്ങളാണ് ലക്കി ബില്ല് ആപ്പ് ഉപയോയ്ക്താക്കള്‍ക്ക് ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും www.keralataxes.gov.in വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ശേഷം ഉപയോക്താക്കള്‍ക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ അപ് ലോഡ് ചെയ്യാം.
ആപ്പിനെ കുറിച്ച് മന്ത്രി പറഞ്ഞത്:
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം ആഗസ്റ്റ് 16-ന് വൈകിട്ട് നാല് മണിക്ക് സംസ്ഥാന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വ്വഹിക്കും.പൊതുജനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ലക്കി ബില്‍ ആപ്പ് പുറത്തിറക്കുന്നത്. ഇത് സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ ബില്ല് ചോദിച്ച് വാങ്ങാന്‍ പൊതുജനത്തെ പ്രേരിപ്പിക്കുന്നതോടൊപ്പം കൃത്യമായ ബില്ല് നല്‍കാന്‍ വ്യാപാരികളെ നിര്‍ബന്ധിതമാക്കുകയും ചെയ്യും.
ജനങ്ങള്‍ നല്‍കുന്ന നികുതി പൂര്‍ണ്ണമായും സര്‍ക്കാരിലേക്ക് എത്തുന്നതോടെ സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകും.ലക്കി ബില്‍ ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ബില്ലുകള്‍ക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങള്‍ കൂടാതെ ബമ്പര്‍ സമ്മാനവും നല്‍കും.
പ്രതിദിന നറുക്കെടുപ്പിലൂടെ കുടുംബശ്രീ നല്‍കുന്ന 1000/ (ആയിരം രൂപ) വിലവരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേര്‍ക്കും, വനശ്രീ നല്‍കുന്ന 1000/ (ആയിരം രൂപ) വിലവരുന്ന സമ്മാനങ്ങള്‍ 25 പേര്‍ക്കും ലഭിക്കും. പ്രതിവാര നറുക്കെടുപ്പിലൂടെ കെ.ടി.ഡി.സിയുടെ 3 പകല്‍/2 രാത്രി വരുന്ന സൗജന്യ ഫാമിലി താമസസൗകര്യം 25 പേര്‍ക്ക് ലഭിക്കും.
പ്രതിമാസ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന ആള്‍ക്ക് 10 ലക്ഷം രൂപയും, രണ്ടാം സമ്മാനം 2 ലക്ഷം വീതം 5 പേര്‍ക്കും, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം 5 പേര്‍ക്കും ലഭിക്കും.ബമ്പര്‍ സമ്മാന വിജയിക്ക് 25 ലക്ഷം രൂപയും ലഭിക്കും. പ്രതിവര്‍ഷം 5 കോടി രൂപയുടെ സമ്മാനങ്ങളാണ് ലക്കി ബില്ല് ആപ്പ് ഉപയോയ്ക്താക്കള്‍ക്ക് ലഭിക്കുന്നത്.
ലക്കി ബില്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്‌സൈറ്റായ www.keralataxes.gov.in ല്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം. തുടര്‍ന്ന് പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ശേഷം ഉപയോക്താക്കള്‍ക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ അപ് ലോഡ് ചെയ്യാം.