/
5 മിനിറ്റ് വായിച്ചു

എം സി ജോസഫൈന് യാത്രാമൊഴി; സിഎസ്എ ഹാളില്‍ പൊതുദര്‍ശനം

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് നാടിന്റെ യാത്രാമൊഴി.അങ്കമാലിയിലെ വീട്ടിലും സി പി ഐ എം ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അങ്കമാലി സി എസ് എ ഹാളിലെ പൊതുദര്‍ശനം തുടരുകയാണ്.മന്ത്രിമാരായ കെ രാജന്‍, പി രാജീവ് ,വി എന്‍ വാസവന്‍, മുന്‍ മന്ത്രിമാരായ പി കെ ശ്രീമതി, ജെ മേഴ്‌സിക്കുട്ടിയമ്മ, ബെന്നി ബെഹ്‌നാന്‍ എം പി , അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭൗതിക ശരീരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.ജോസഫൈന്റെ ആഗ്രഹപ്രകാരമാണ് ഭൗതികശരീരം പഠനാവശ്യത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറുന്നത്. നേരത്തെ തീരുമാനിച്ച വിലാപയാത്ര ഒഴിവാക്കി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നേരിട്ട് എത്തി ഭൗതികശരീരം സ്വീകരിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version