/
8 മിനിറ്റ് വായിച്ചു

ലൈഫ് മിഷന്‍ അഴിമതി കേസ്; എം ശിവശങ്കറിന് സിബിഐ നോട്ടീസ്

ലൈഫ് മിഷന്‍ അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് സിബിഐ നോട്ടീസ്. വ്യാഴാഴ്ച രാവിലെ 10.30ന് സിബിഐ ഓഫീസിലെത്താനാണ് നിര്‍ദേശം.ലൈഫ് മിഷന്‍ കേസില്‍ ആദ്യമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ കോടിക്കണക്കിന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം.

യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്‍റെ പൂ‍ർണ അറിവോടെയായിരുന്നു എന്നാണ് സ്വപ്ന സിബിഐയോട് പറഞ്ഞിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം സ്വപ്ന സുരേഷ് സിബിഐയുടെ മുന്നിൽ ഹാജരായിരുന്നു . ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായ‍ര്‍ എന്നിവരാണ് ലൈഫ് മിഷൻ അഴിമതി കേസിലെ പ്രതികൾ. സാമ്പത്തികഇടപാടിന്‍റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് നിർദ്ദേശം.

കഴിഞ്ഞദിവസം കസ്റ്റംസ് നൽകിയ കുറ്റപത്രത്തിൽ സ്വപ്ന സുരേഷിന്റെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കരന് ലഭിച്ച കമ്മീഷൻ തുകയാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version