//
11 മിനിറ്റ് വായിച്ചു

എം വി ഗോവിന്ദന് പകരം മന്ത്രി; സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്, എ എന്‍ ഷംസീറിന് പ്രഥമ പരിഗണന

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയതിനാല്‍ പകരം മന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും. തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിനാണ് പ്രഥമ പരിഗണന. പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍, ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു എന്നിവരെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. എം വി ഗോവിന്ദന്‍ ഇന്നോ നാളെയോ മന്ത്രി സ്ഥാനം രാജി വെച്ചേക്കും.

എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെയാണ് മന്ത്രിസഭ അഴിച്ചുപണിക്ക് സിപിഐഎം ഒരുങ്ങുന്നത്.സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.പാര്‍ട്ടി തീരുമാനങ്ങള്‍ക്കൊപ്പം മുന്നോട്ട് പോകുമെന്നും പാര്‍ട്ടി നിര്‍ദേശപ്രകാരം മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് എം വി ഗോവിന്ദന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു.

”ഭരണഘടനയ്ക്കും ജനാധിപത്യ രീതിയിലും മാത്രമായിരിക്കും സിപിഐഎം പ്രവര്‍ത്തിക്കുക. മറ്റൊരു നിലപാടും സ്വീകരിക്കാന്‍ പാര്‍ട്ടി ഉദേശിക്കുന്നില്ല. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ എത്തുമോ ഇല്ലെയോ എന്നതും മുന്നിലുള്ള പ്രശ്‌നമല്ല. പ്രവര്‍ത്തനത്തിന് ഘടകം ഏതെന്നിനെക്കാളും പ്രധാനം ചുമതലകള്‍ സത്യസന്ധതയോടെ ചെയ്യുക എന്നതാണ്. എല്ലാ നേതാക്കളുടെയും വിശ്വസ്തന്‍ എന്ന നിലയിലുള്ള ലേബലാണ് ആഗ്രഹിക്കുന്നത്.

അതില്‍ പിണറായിയും പ്രധാനപ്പെട്ട നേതൃനിരയിലുള്ള ആളാണ്. ചുമതലകള്‍ ഏറ്റെടുത്ത് കൂട്ടായി പാര്‍ട്ടി മുന്നോട്ട് പോകും. എല്ലാ നേതാക്കളും ഒറ്റക്കെട്ടയാണ് മുന്നോട്ടുപോകുന്നത്.” കൂട്ടായ ചര്‍ച്ചകളിലൂടെയാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനത്തിന് വേണ്ടി സിപിഐഎം ആരെയും മലര്‍ത്തി അടിക്കുന്നില്ലെന്നും തീരുമാനങ്ങളില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!