///
3 മിനിറ്റ് വായിച്ചു

സ്വപ്‌ന സുരേഷിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി എം വി ഗോവിന്ദന്‍

സ്വപ്‌ന സുരേഷിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നല്‍കിയത്.തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സ്വപ്‌ന സുരേഷിനെ ഒന്നാം പ്രതിയാക്കിയും വിജേഷ് പിള്ളയെ രണ്ടാം പ്രതിയാക്കിയും കേസെടുക്കണമെന്ന് പരാതിയില്‍ എം വി ഗോവിന്ദന്‍ ആവശ്യപ്പെടുന്നു.പരാതി സ്വീകരിച്ച കോടതി എം വി ഗോവിന്ദന്റെ മൊഴി രേഖപ്പെടുത്തി. സാക്ഷികളെ വിസ്തരിക്കാന്‍ മെയ് 20ലേക്കാണ് കേസ് വെച്ചിരിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version