കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയെ പ്രകീര്‍ത്തിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.പ്രസവം നിര്‍ത്തിയ സ്ത്രീകള്‍ക്കു പോലും കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയാല്‍ പ്രസവിക്കാന്‍ തോന്നുമെന്ന് എം വി ജയരാജന്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളിലെ മെച്ചപ്പെട്ട സൗകര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടായിരുന്നു ജയരാജന്റെ പരാമര്‍ശം.ഇടുക്കിയില്‍ ധീരജിന്റെ കുടുംബത്തിന് സഹായ നിധി കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.