//
5 മിനിറ്റ് വായിച്ചു

മഅദനിക്കെതിരായ പരാമര്‍ശം; ആര്‍ വി ബാബുവിനെതിരെ കേസ്

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവായ ആര്‍വി ബാബുവിനെതിരെ കേസ്.ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഹരിപ്പാട് പൊലീസാണ് ബാബുവിനെതിരെ കേസെടുത്തത്. വര്‍ഗീയപരമായ വിദ്വേഷം ഉണ്ടാക്കുക, അപകീര്‍ത്തിപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ആര്‍വി ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

”ഹിന്ദു സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ മുസ്ലീം ബീജം എത്തിക്കണമെന്ന് മഅദനി പ്രസംഗിച്ചു, ഇതിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസുകള്‍ സര്‍ക്കാര്‍ എഴുതി തള്ളി”.”പൂന്തുറ കലാപത്തിന് ഇടയാക്കിയത് മഅദനിയുടെ പ്രസംഗമാണ്.” തുടങ്ങിയ പരാമര്‍ശങ്ങളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.എന്നാല്‍ ഈ രണ്ട് ആരോപണങ്ങളിലും അടിസ്ഥാനമില്ലെന്നും പരാമര്‍ശങ്ങളില്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാണിച്ച് പിഡിപി നേതാവ് നല്‍കിയ പരാതിയിലാണ് കേസ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version