കോവിഡ് രോഗവ്യാപന വേളയിൽ കഴിഞ്ഞ 2 വർഷമായി മുടങ്ങിയ മാടായിക്കാവിലെ അന്നദാനം പുനരാരംഭിച്ചു . ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇവിടെയെത്തുന്നവർക്ക് അന്നദാനം നൽകുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.11.30 മുതൽ ഉച്ചയ്ക്ക് ഒന്നരവരെയാണ് അന്നദാനം.അന്നദാനം പുനരാരംഭിച്ച ആദ്യ ദിവസം തന്നെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത് .കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും, സമീപ ജില്ലകളിൽ നിന്നും എത്തുന്നവർക്ക് ഇത് ഏറെ ഉപകാരപ്രദമാണെന്ന് ഭക്തർ പറഞ്ഞു .