/
11 മിനിറ്റ് വായിച്ചു

കുറ്റിക്കോലിൽ ബസ് ബൈക്കിലിടിച്ച് യുവാവിന്റെ മരണം; ഖേദം പ്രകടിപ്പിച്ച് മാധവി ബസ് മാനേജ്‌മെന്റ്

തളിപ്പറമ്പ്: ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് മാധവി ബസ് മാനേജ്‌മെന്റ്.കഴിഞ്ഞ സെപ്തംബര്‍ 17 ന് കുറ്റിക്കോലില്‍ വെച്ച് നടന്ന അപകടത്തില്‍ ചുഴലി സ്വദേശിയായ ആഷിത്ത് മരണപ്പെട്ടതിനെതുടര്‍ന്ന് മാധവി ബസിനെതിരെ ശക്തമായ ജനവികാരമുണ്ടായിരുന്നു.ഇതേതുടര്‍ന്ന് മാനേജ്‌മെന്റ് ഫേസ്ബുക്ക് പേജ് വഴിയാണ് ഖേദം പ്രകടിപ്പിച്ചത്.

ഫേസ്ബുക്ക് കുറിപ്പ് ചുവടെ

“കഴിഞ്ഞ ദിവസം തളിപ്പറമ്പ് വെച്ച് ഉണ്ടായ അപകടം നിങ്ങളെ എല്ലാവരെ പോലെ ഞങ്ങള്‍ക്കും ഒരുപാടു വേദന ഉള്ളതാണ്.അറിയാതെയോ അറിഞ്ഞുകൊണ്ടു ഒരു കുടുംബത്തിന്റെ നഷ്ടത്തിന് കാരണം ആയതില്‍ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു.

തളിപ്പറമ്പ് പോലീസുമായി അന്വേഷണത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കും.തെറ്റ് ആരുടെ ഭാഗത്താണെങ്കിലും അതിനുള്ള നിയമപരമായ ശിക്ഷ ലഭിക്കട്ടെ.നിങ്ങള്‍ പലരും ആരോപിക്കുന്ന പോലെ മത്സര ഓട്ടത്തിന് നിര്ബന്ധിക്കലോ കളക്ഷന്‍ കുറഞ്ഞാല്‍ ജീവനക്കാരെ ആക്ഷേപിക്കുന്ന ഒരു രീതിയല്ല .പകരം തട്ടാതെയും മുട്ടാതെയും വൈകീട്ട് 10 ലിറ്റര്‍ ഡീസല്‍ എങ്കിലും ലാഭിച്ചു വണ്ടി ഓടിക്കാന്‍ നിര്ബന്ധിക്കുന്നവര്‍ ആണ് ഞങ്ങള്‍.

ഡ്രൈവിംഗ് കള്‍ച്ചര്‍ നിരീക്ഷിക്കാന്‍ നിലവില്‍ 3 ബസ്സുകളില്‍ സി.സി.ടി.വി ക്യാമറ ഉണ്ട്.മറ്റു ബസ്സുകളിലും സ്ഥാപിക്കുകയാണ്. നല്ലൊരു ഡ്രൈവിംഗ് കള്‍ച്ചര്‍ ഉണ്ടാക്കി എടുക്കുവാന്‍ ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിക്കും.

ക്രിമിനല്‍ സ്വഭാവം ഉള്ള ജീവനക്കാരെ ജോലിക്ക് എടുക്കാറില്ല.ഡ്രൈവിംഗ് രീതിയെ പറ്റി പരാതി ഉണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് നേരിട്ട് ഇന്‍ഫര്‍മേഷന്‍ തരാന്‍ ഉള്ള ക്രമീകരണങ്ങള്‍ നടത്തും.

നിലവില്‍ 8 ബസ്സുകള്‍ 24 ട്രിപ്പ് കണ്ണൂര്‍ പയ്യന്നൂര്‍ സര്‍വീസ് നടത്തുന്നുണ്ട്. വൈകാതെ തന്നെ ബസ്സുകളുടെ എണ്ണം കുറച്ചു കൊണ്ട് 4 വരി പാതയുടെ ജോലി പൂര്‍ത്തി ആവുന്നത് വരെ സര്‍വീസ്ന്റെ എണ്ണം വെട്ടി ചുരുക്കുകയാണ് ഞങ്ങള്‍.

ഒന്നുകൂടെ ക്ഷമ ചോദിച്ചു കൊണ്ട് മാനേജ്‌മെന്റ്”.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version