/
4 മിനിറ്റ് വായിച്ചു

‘ആര് വാദിക്കണമെന്ന് മധുവിന്റെ കുടുംബത്തിന് തീരുമാനിക്കാം’: ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

പാലക്കാട്: അട്ടപ്പാടിയിലെ മധു കൊലപാതക കേസിൽ പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് ബന്ധുക്കൾക്ക് അഭിഭാഷകരെ നിർദ്ദേശിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ. മധുവിന്‍റെ ബന്ധുക്കൾക്ക് താൽപര്യമുള്ള മൂന്ന് അഭിഭാഷകരുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡിമിനിസ്ട്രേഷനായ ഗിരീഷ് പഞ്ചുവിനാണ് ഇത് സംബന്ധിച്ചുള്ള ചുമതല നൽകിയിരിക്കുന്നത്. മധുവിന്റെ കുടുംബാംഗങ്ങളുമായി ഗിരീഷ് പഞ്ചു സംസാരിക്കും. രേഖാമൂലം ബന്ധുക്കളെ കാര്യം അറിയിക്കും. നിലവിലുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വെച്ചിട്ടില്ല.ഈ പ്രോസിക്യുട്ടർ തന്നെ തുടരണമെന്നാണ് കുടുംബത്തിന് താത്പര്യമെങ്കിൽ അതിനും തയ്യാറാണെന്നും ഡിജിപി വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!