//
8 മിനിറ്റ് വായിച്ചു

മഗ്‌സസെ അവാര്‍ഡ് ബഹിഷ്‌കരണം; “തൊഴിലാളികളെ അടിച്ചമര്‍ത്തിയ കമ്യൂണിസ്റ്റ് വിരോധിയാണ് മഗ്‌സസെയെന്ന്” എം വി ഗോവിന്ദന്‍

മഗ്‌സസെ അവാര്‍ഡ് ബഹിഷ്‌കരണം പാര്‍ട്ടി തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . മഗ്‌സസെ ആരാണെന്ന് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. തൊഴിലാളികളെ അടിച്ചമര്‍ത്തിയ കമ്യൂണിസ്റ്റ് വിരോധിയാണ് മഗ്‌സസെയെന്നും ഗോവിന്ദന്‍ പറഞ്ഞു.

എം വി ഗോവിന്ദന്‍ പറഞ്ഞത്:

”മഗ്‌സസെ ആരാണെന്ന് ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെയും നൂറു കണക്കിന് കേഡര്‍മാരെ ശക്തമായി അടിച്ചമര്‍ത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ട. അതുകൊണ്ടാണ് ആ അവാര്‍ഡ് വാങ്ങുന്നത് ശരിയല്ല എന്ന നിലപാട് പാര്‍ടി സ്വീകരിച്ചത്. അത് കൃത്യമായി മനസിലാക്കി കെ കെ ശൈലജ നിലപാട് സ്വീകരിച്ചു.”

മഗ്‌സസെ അവാര്‍ഡ് നിരസിച്ചത് സിപിഐഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്താണെന്ന് കെകെ ശൈലജയും പറഞ്ഞിരുന്നു. അവാര്‍ഡ് കമ്മറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കാത്ത മഗ്‌സസെ പേരിലുള്ള അവാര്‍ഡ് നിരസിച്ചതില്‍ താരതമ്യത്തിന്റെ ആവശ്യമില്ലെന്നും ശൈലജ പ്രതികരിച്ചു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!