//
6 മിനിറ്റ് വായിച്ചു

മഹിളാ അസോസിയേഷൻ: സൂസന്‍ കോടി പ്രസിഡന്‍റ്​, സി.എസ്. സുജാത സെക്രട്ടറി

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രസിഡന്‍റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി.എസ്‌. സുജാതയേയും തെരഞ്ഞെടുത്തു. ഇ. പത്മാവതിയാണ്‌ ട്രഷറർ. എം.വി. സരള, കെ.പി.വി. പ്രീത, സിന്ധു, കെ.ജി. രാജേശ്വരി, കാനത്തിൽ ജമീല, അഡ്വ.കെ.ആർ. വിജയ, കെ.വി. ബിന്ദു, കോമളം അനിരുദ്ധൻ, ടി. ഗീനാകുമാരി, ശൈലജ സുരേന്ദ്രൻ, രുഗ്‌മിണി സുബ്രഹ്‌മണ്യൻ (വൈസ്‌ പ്രസിഡന്റുമാർ), എം. സുമതി, പി.കെ. ശ്യാമള, പി.പി. ദിവ്യ, കെ.കെ. ലതിക, വി.ടി. സോഫിയ, സുബൈദ്‌ ഇസ്‌ഹാഖ്‌, മേരി തോമസ്‌, ടി.വി. അനിത, സബിയ ബീഗം, എസ്‌. പുഷ്‌പലത(ജോ.സെക്രട്ടറിമാർ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ. 109 അംഗ സംസ്ഥാനകമ്മിറ്റിയും 37 അംഗ എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ സി.എസ്‌. സുജാത നിലവിൽ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വൈസ്‌പ്രസിഡന്‍റുമാണ്‌. ആലപ്പുഴ മാവേലിക്കര വള്ളികുന്നം സ്വദേശിനി. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര സ്വദേശിനിയായ സൂസൻകോടി തുടർച്ചയായി മൂന്നാംടേമിലും സംസ്ഥാന പ്രസിഡന്‍റാണ്‌. സി.പി.എം സംസ്ഥാനകമ്മിറ്റിയംഗവും മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റുമാണ്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version