//
7 മിനിറ്റ് വായിച്ചു

മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യ; ബിജെപി പ്രവർത്തകൻ പ്രജീവ് ഒളിവിൽ

മഹിളാ മോർച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടിയെന്ന് പൊലീസ്. ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി നേതാവ് പ്രജീവ് സ്ഥലത്തില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ ആത്മഹത്യ കുറിപ്പ് ലഭിക്കുകയായിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ശണ്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.ബിജെപി പ്രവർത്തകൻ പ്രജീവാണ് ശരണ്യയുടെ ആത്മഹത്യക്ക് കാരണമെന്ന് തെളിയുന്ന വിവരങ്ങളാണ് കുറിപ്പിലുണ്ടായിരുന്നത്. പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു. ഇപ്പോൾ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും കുറിപ്പിൽ ശരണ്യ വ്യക്തമാക്കുന്നു. ഇയാളെ വെറുതെ വിടരുതെന്നും ഇയാൾക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കണമെന്നും കുറിപ്പിലുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version