//
8 മിനിറ്റ് വായിച്ചു

വിജയ് ബാബു വിഷയത്തില്‍ ‘അമ്മ’യില്‍ ‘പൊട്ടിത്തെറി’;മാല പാർവതി രാജി വച്ചു

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് താര സംഘടനയായ അമ്മ ഐസിസിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയാണ് ഐസിസി. വിഷയത്തില്‍ കൂടുതല്‍ പേര്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മാല പാര്‍വതി പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമാണെന്നും അവര്‍ പ്രതികരിച്ചു.രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും രംഗത്തെത്തി.ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നെന്ന് അറിയിച്ചു.പുറത്താക്കല്‍ തീരുമാനത്തെ ‘മാറിനില്‍ക്കലിനെ അംഗീകരിക്കല്‍’ ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു.നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് എന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാർവതി പറഞ്ഞു.’ഏപ്രില്‍ 27 ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനമാണ് അട്ടിമറിച്ചത്.വിജയ് ബാബുവിന്റെ കത്ത് എത്തിയത് യോഗത്തിന് തൊട്ടുമുന്‍പാണ്. പുറത്താക്കിയെന്ന നാണക്കേടില്‍ നിന്ന് വിജയ് ബാബുവിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നത്.അധികാരമില്ലാത്ത പദവിയില്‍ തുടരേണ്ടതില്ലെന്ന എന്നും ശ്വേത മേനോനും പറഞ്ഞു. ഭാരവാഹികളില്‍ ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ശ്വേത ആരോപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version