12 മിനിറ്റ് വായിച്ചു

മലബാർ കാൻസർ സെന്‍ററിന് ഇ. ഗവേണൻസ് അവാർഡുകൾ

2019-20,20-21 വർഷങ്ങളിലെ സോഷ്യൽ മീഡിയ ആൻഡ് ഇ. ഗവേണൻസ്, ഇന്നോവഷൻസ് ഇൻ കോവിഡ് പാൻഡെമിക് എന്നീ വിഭാഗങ്ങളിൽ മലബാർ കാൻസർ സെന്‍ററിന് ഇ. ഗവേണൻസ് അവാർഡുകൾ. സോഷ്യൽ മീഡിയ സമർത്ഥമായി ഉപയോഗിച്ച് പൊതുജനങ്ങൾക്ക് വേണ്ടി നല്ല ഭരണം കാഴ്ച വെച്ചതും കോവിഡ് മഹാമാരിയിൽ നൂതന ആശയങ്ങളിലൂടെ പൊതു ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കിയതുമാണ് എം.സി.സിയെ അവാർഡിന് അർഹമാക്കിയത്. അവാർഡുകൾ എം.സി.സിയെ പ്രതിനിധീകരിച്ചു ഡോക്ടർമാർ ,അഡ്മിൻസ്ട്രേറ്റിവ് ഓഫീസർമാർ, നഴ്‌സുമാർ തുടങ്ങിവർ അടങ്ങിയ ടീം തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ ഏറ്റു വാങ്ങി.
അഡ്മിനിസ്ട്രേറ്റീവ്, മെയിന്‍റനൻസ്, പാരാമെഡിക്കൽ സ്റ്റാഫ്, ഡോക്ടർമാർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ  വിജയം. വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടർമാരുടെ ‘ഒപ്പം പേഷ്യന്‍റ്​ കെയർ ഗ്രൂപ്പ്, ഫാർമസി സ്റ്റാഫുകളുടെയും ഹോസ്പിറ്റൽ അസിസ്റ്റന്‍റുമാരുടെയും ‘ഒപ്പം മെഡിസിൻ ഡെലിവറി ഗ്രൂപ്പ്’, അഡ്മിനിസ്ട്രേറ്റീവ്, എൻജിനീയറിങ്​,  മെയിന്‍റനൻസ്, പാരാമെഡിക്കൽ, അനുബന്ധ വിഭാഗങ്ങളുടെ ‘ഒപ്പം ഗ്രൂപ്പ്’ എന്നിവ കോവിഡ് കാലത്തെ കാൻസർ സേവനങ്ങൾക്ക് കൃത്യതയും വേഗവും നൽകി.

കോവിഡ് കാലത്ത് 590 ഓളം അപേക്ഷകളായാണ് മരുന്നുകൾക്കായി ലഭിച്ചത്. ചികിത്സാ സേവന ങ്ങൾക്കായുള്ള അപേക്ഷകൾ ഏകദേശം 2000 ത്തോളം ലഭിച്ചു. ലോകം മുഴുവൻ ഭീതി നിറച്ച കോവിഡ് മഹാമാരിയിൽ 24 മണിക്കൂർ കോവിഡ് ലാബ് പ്രവർത്തിപ്പിച്ചും ചികിത്സാ വിഭാങ്ങളുടെ പ്രവർത്തങ്ങൾ ഒന്നും നിർത്താതെ ശാസ്ത്രീയമായ മാർഗങ്ങൾ സ്വീകരിച്ചു ജീവനക്കാരെയും പ്രവർത്തങ്ങളെയും ക്രമീകരിച്ചും ഉപകരണങ്ങളും വസ്തുക്കളും ആവശ്യമുള്ള ഗവൺമെന്‍റ്​ ചികിത്സാ കേന്ദ്രങ്ങളിലേക്ക് നൽകിയും മലബാർ കാൻസർ സെന്‍റർ സർക്കാരിന്‍റെ പ്രവർത്തങ്ങൾക്ക് മികച്ച പിന്തുണ നൽകി. കോവിഡ് വാക്‌സിൻ , കോവിഡ് പരിശോധന എന്നീ മേഖലകളിലെ പരീക്ഷണ ഗവേഷങ്ങളിലും പങ്കാളികളാകാൻ എം.സി.സി ക്ക് സാധിച്ചു . കോവിഡ് പാൻഡെമിക് മാനേജ്‌മെന്റിൽ നൂതന ആശയങ്ങൾക്കുള്ള സ്പെഷ്യൽ ജൂറി ഇ-ഗവേണൻസ് അവാർഡ് കോവിഡ് സമയത്തെ ഉചിതമായ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ്​ എം.സി.സി യെ തേടിയെത്തിയിരിക്കുന്നത്​.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version