/
7 മിനിറ്റ് വായിച്ചു

മലബാർ സിമന്‍റ്സ് എംഡി മുഹമ്മദാലി രാജി നല്‍കി :വ്യക്തിപരമായ കാരണങ്ങളെന്നു വിശദീകരണം

തിരുവനന്തപുരം: മലബാർ സിമന്‍റ്സ് എം ഡി എം മുഹമ്മദാലി വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകി. മാർച്ച് 31 വരെയേ സ്ഥാനത്ത് ഉണ്ടാകു എന്നാണ് രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിശദീകരണം.രാജി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചു എന്ന് കാണിച്ച് സിഐടിയു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു. 2019 നവംബറിലായിരുന്നു മുഹമ്മദാലി മലബാർ സിമന്‍റ്സ് എം ഡി യായി ചുമതലയേറ്റത്. തൊഴിലാളി വിരുദ്ധ നിലപാടുകളും സ്ഥാപനത്തെ തകർക്കുന്ന നയങ്ങളുമാണ് മലബാർ സിമന്‍റസ് എം ഡി മുഹമ്മദാലി സ്വീകരിക്കുന്നത് എന്നാരോപിച്ച് ജനുവരിയില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. ഭരണപക്ഷ തൊഴിലാളി സംഘടനയായ സിഐടിയു  പ്രവർത്തകരാണ് എം ഡി ക്കെതിരെ രംഗത്തുവന്നത്. ദിവസവേതനക്കാരുടെ തൊഴിൽദിനം 20  ൽ നിന്ന് 15 ആക്കി വെട്ടിക്കുറച്ചു. ശമ്പള വര്‍ധനവിന്‍റെ പ്രൊപ്പോസൽ തടഞ്ഞുവച്ചു എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഉന്നയിച്ചായിരുന്നു സിഐടിയു ജീവനക്കാർ എംഡിയെ ഉപരോധിച്ചത്. സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് മലബാർ സിമന്റ്സിനെ തകർക്കാൻ മാനേജിങ് ഡയറക്ടർ ശ്രമിക്കുന്നുവെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version