//
11 മിനിറ്റ് വായിച്ചു

‘ശമ്പളമില്ലാത്തതിനാൽ കൂലിപ്പണി’; മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ വാർത്ത വ്യാജമെന്ന് ജീവനക്കാരൻ

കണ്ണൂർ: ശമ്പള കുടിശ്ശിക മൂലം മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ഓഫീസ് സമയത്തിനു മുൻപും അവധി ദിവസങ്ങളിലും മറ്റു ജോലികൾക്ക് പോകുന്നുവെന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് ജീവനക്കാരൻ എംവി ബാബു.ഇയാളുടെതെന്ന പേരിൽ സമൂഹ മാധ്യമ അക്കൗണ്ട് വഴിയാണ് വാർത്തയ്ക്ക് അടിസ്ഥാനമായ ഫോട്ടോ പ്രചരിച്ചത്. ഒരു സർക്കാർ ജീവനക്കാരൻ കൂലി പണി ചെയ്യുക എന്നത് സർവ്വീസ് ചട്ടത്തിന് വിരുദ്ധമാണ്. തന്റെ സഹോദരന്റെ വീട് നിർമ്മാണത്തിന് സഹായിക്കാൻ പോയപ്പോൾ എടുത്ത വീഡിയോയിൽ നിന്നും എടുത്ത ഫോട്ടോ ആണ് ഇത്തരത്തിൽ പ്രചരിപ്പിച്ചതെന്നും ബാബു പറഞ്ഞു.

പഞ്ചായത്തിന്റെ പേരിൽ ചില കേന്ദ്രങ്ങൾ ബോധപൂർവം വ്യാജ പ്രചാരണം നടത്തുകയാണെന്ന് മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ പി രമണിയും പ്രതികരിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമപഞ്ചായത്തുകളിലൊന്നാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്. വ്യാപാര വ്യവസായ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും വളരെ കുറവായതിനാൽ വസ്തുനികുതിയും തൊഴിൽ നികുതിയും മാത്രമാണ് പഞ്ചായത്തിന്റെ നികുതി വരുമാനം. 2021-22 വർഷം ലഭ്യമായ ഫണ്ടുകൾ തികയാത്തതിനാൽ 30 ലക്ഷം രൂപ ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിന് അപേക്ഷ നൽകിയത് പ്രകാരം മാർച്ച് മാസം 20,746,74 രൂപ ഗ്യാപ് ഫണ്ട് അനുവദിക്കുകയുണ്ടായി.

മാർച്ച് മാസം വരെയുള്ള ശമ്പളം കഴിഞ്ഞ മാസങ്ങളിൽ നൽകി. 2022 മാർച്ച് മാസം മുതലുള്ള ശമ്പളം ജീവനക്കാർക്ക് നൽകാൻ ബാക്കി ഉണ്ടായിരുന്നു. പ്രസ്തുത മാസങ്ങളിലെ ശമ്പളം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പഞ്ചായത്ത് ചെയ്യുന്നതിനിടെയാണ് ജീവനക്കാരന് ശമ്പളം ലഭിക്കുന്നില്ല എന്ന കാരണത്താൽ ജീവനക്കാരൻ കോൺക്രീറ്റ് കട്ടിംഗിന് പോകുന്നതായി പത്രവാർത്തയും, സോഷ്യൽ മീഡിയ പോസ്റ്റിംഗും ഉണ്ടാകുന്നത്. പഞ്ചായത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്ന ജൽജീവൻ മിഷന്റെ 12,360,72 രൂപ ഫണ്ടിൽ നിന്നും ഏപ്രിൽ, മേയ് മാസങ്ങളിലെ ശമ്പളം നൽകിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version