/
4 മിനിറ്റ് വായിച്ചു

‘മലയൻകുഞ്ഞ്’ ട്രെയിലര്‍ നാളെയെത്തും; പോസ്റ്ററുമായി എ ആര്‍ റഹ്മാന്‍

ഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘മലയൻകുഞ്ഞ്’. നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ ചിത്രം സംവിധാനം ചെയ്യുന്നത്. സം​ഗീതം നൽകുന്നത് എ ആർ റഹ്മാൻ ആണെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ നാളെ എത്തുമെന്ന് അറിയിക്കുകയാണ് അണിയറ പ്രവർത്തകർ. ട്രെയിലർ അൗൺസ്മെന്റ് പോസ്റ്റർ എ ആർ റഹ്മാൻ പങ്കുവച്ചു. ട്രെയിലര്‍ ഡിസംബര്‍ 24 ന് ആറ് മണിക്കാകും പുറത്ത് വിടുക. സംവിധായകൻ ഫാസില്‍ നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.  മോഹൻലാല്‍ നായകനായ ‘യോദ്ധ’ എന്ന ചിത്രത്തിന് വേണ്ടിയാണ് എ ആര്‍ റഹ്‍മാൻ ആദ്യമായി മലയാളത്തില്‍ സംഗീതം ചെയ്‍തത്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘ആടുജീവിത’ത്തിന്റെയും സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാനാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!