/
7 മിനിറ്റ് വായിച്ചു

മാനന്തവാടിയില്‍ പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം; ദിവസങ്ങള്‍ പഴക്കം

ചങ്ങാടക്കടവ് പാലത്തിന് സമീപം പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് ഏകദേശം മുപ്പത്തി അഞ്ച് വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മൃതദേഹം കരയ്ക്ക് എത്തിച്ചു. സമീപത്ത് നിന്ന് കുടയും ചെരുപ്പും ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരിയില്‍ കയറും കണ്ടെത്തി. തലയില്ലാതെ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കറുത്ത പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഇടതു കാലിന് പരിക്കേറ്റിട്ടുണ്ട്. ചങ്ങാടക്കടവ് പാലത്തിന്റെ കൈവരിയില്‍ തൂങ്ങി കിടക്കുന്ന നിലയില്‍ കയറും കണ്ടെത്തി.

തൂങ്ങി മരിച്ച മൃതദേഹത്തിന്റെ പഴക്കം കാരണം തല അറ്റ് പോയതാണോ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളു എന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. അതേസമയം പനമരം പൊലീസ് സ്റ്റേഷനില്‍ ഒരാളെ കാണാതായതായി കേസുണ്ട്. എന്നാല്‍ പനമരം പൊലീസും ബന്ധുക്കളും എത്തി നടത്തിയ പരിശോധനയില്‍ കാണാതായ ആളല്ലെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!