/
7 മിനിറ്റ് വായിച്ചു

മ​ണ്ഡ​ല പൂജ നാളെ; തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും

ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും . പ്രത്യേക പേടകത്തിൽ ശരംകുത്തിയിലെത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിതകൾ ആചാരപൂർവം വരവേൽക്കും.ഘോഷയാത്ര കടന്നു പോകുന്ന നിലയ്ക്കൽ പമ്പ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടതാണ് തങ്ക അങ്കി ഘോഷയാത്ര. ഇന്നലെ രാത്രി ളാഹ സത്രത്തില്‍ തങ്ങിയശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്. ഉ​ച്ച​യ്ക്ക് 1.30 നാ​ണ് ത​ങ്ക അ​ങ്കി പമ്പയി​ലെ​ത്തു​ക. മൂ​ന്നി​ന് പമ്പയിൽ നി​ന്ന് തി​രി​ക്കു​ന്ന ഘോ​ഷ​യാ​ത്ര വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​രം​കു​ത്തി​യി​ലെ​ത്തും. പമ്പയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിടുണ്ട്.നാ​ളെ ഉ​ച്ച​യ്ക്ക് 11.50നും 1.15 ​നും മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് ത​ങ്ക അ​ങ്കി ചാ​ർ​ത്തി​യു​ള്ള മ​ണ്ഡ​ല​പൂ​ജ. രാ​ത്രി 10 ന് ​ക്ഷേ​ത്ര​ന​ട അ​ട​യ്ക്കും. ഇ​തോ​ടെ 41 ദി​വ​സം നീ​ണ്ടു​നി​ന്ന ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല ഉ​ത്സ​വ തീ​ർ​ഥാ​ട​ന​ത്തി​നും സ​മാ​പ​ന​മാ​കും. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ക്ഷേ​ത്ര​ന​ട തു​റ​ക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!