8 മിനിറ്റ് വായിച്ചു

പ്രണയ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മാതാപിതാക്കളുടെ അനുവാദം നിര്‍ബന്ധം; വിചിത്ര നിയമവുമായി ഗുജറാത്ത്, പിന്തുണച്ച് കോണ്‍ഗ്രസും

അഹമ്മദാബാദ്> പ്രണയ വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന വിചിത്ര നിയമം കൊണ്ടുവരാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. മെഹ്‌സാന ജില്ലയില്‍ പാട്ടിദാര്‍ സമാജത്തിന്റെ ഒത്തുകൂടലില്‍ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ തന്നെയാണ് പുതിയ നീക്കം സംബന്ധിച്ച സൂചന നല്‍കിയത്.  വിഷയത്തെ കുറിച്ച് പഠിച്ച ശേഷം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പ്രണയ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മാതാപിതാക്കളുടെ ഒപ്പ് വേണമെന്നും അതേ താലൂക്കില്‍ തന്നെ രജിസ്‌ട്രേഷന്‍ നിലനില്‍ക്കണമെന്നുമുള്ള ആവശ്യം ബിജെപി -കോണ്‍ഗ്രസ് എംഎല്‍എമാര്‍ 2023 മാര്‍ച്ചില്‍ തന്നെ ഉന്നയിച്ചിരുന്നു. വാവ് മണ്ഡലത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എംഎല്‍എ ജെനി താക്കൂറാണ് ബിജെപി സര്‍ക്കാരിനൊപ്പം നിയമത്തെ അനുകൂലിച്ചത്.ഇതിന് പിന്നാലെയാണ് രക്ഷിതാക്കളുടെ അനുവാദം കര്‍ശനമാക്കുന്ന നിയമം കൊണ്ടുവരാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കം നടക്കുന്നത്.

വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഘേദാവാലയും പിന്തുണയുമായി രംഗത്തെത്തി. നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചാല്‍ തന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ഘേദാവാല പറഞ്ഞു. സര്‍ക്കാര്‍ ബില്ല് നിയമസഭയില്‍ കൊണ്ടുവരണം.ഏറ്റവും വേഗത്തില്‍ നടപ്പാക്കേണ്ട ആവശ്യമാണിതെന്നും ഘേദാവാല പറഞ്ഞു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version