10 മിനിറ്റ് വായിച്ചു

മണിപ്പുർ കലാപം : കേന്ദ്രമന്ത്രിയുടെ വീട് ആക്രമിച്ചു ; സുരക്ഷാസേനയ്‌ക്കു നേരെ കല്ലേറ്

ന്യൂഡൽഹി
മണിപ്പുരിൽ കലാപം അടിച്ചമർത്തുന്നതിന്‌ കടുത്ത നടപടികൾ സ്വീകരിക്കുന്നതായി പൊലീസും കേന്ദ്ര സേനകളും അവകാശപ്പെടുമ്പോഴും മെയ്‌ത്തീ–- കുക്കി അതിർത്തി ഗ്രാമങ്ങളിൽ ഏറ്റുമുട്ടലുകൾ തുടരുന്നു. ഇംഫാൽ താഴ്‌വരയിൽ പലയിടത്തും സുരക്ഷാസേനയ്‌ക്കുനേരെ ആൾക്കൂട്ടം തുടർച്ചയായി കല്ലേറ്‌ നടത്തുന്നു. ഇംഫാൽ നഗരത്തിൽ കേന്ദ്ര വിദേശ സഹമന്ത്രിയും ബിജെപി നേതാവുമായ ആർ കെ രഞ്‌ജൻ സിങ്ങിന്റെ വസതി വീണ്ടും ആക്രമിക്കപ്പെട്ടു. മണിപ്പുർ കലാപത്തിൽ നടപടി ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ച സ്‌ത്രീകളാണ്‌ ഇംഫാലിൽ കേന്ദ്രമന്ത്രിയുടെ വീടിനുനേരെ ആക്രമണം നടത്തിയത്‌. മണിപ്പുർ സ്ഥിതിയെക്കുറിച്ച്‌ മന്ത്രി പാർലമെന്റിൽ സംസാരിക്കണമെന്ന്‌  ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വീടിനുനേരെ കല്ലേറുണ്ടായി. സിങ്ങിന്റെ വസതി നേരത്തേയും ആക്രമിക്കപ്പെട്ടിരുന്നു.

പതിമൂവായിരത്തിലേറെ പേരെ കരുതൽ തടങ്കലിലാക്കിയെന്നും മെയ്‌ത്തീ– -കുക്കി അതിർത്തിമേഖലയിൽ മുന്നൂറിനടുത്ത്‌ ബങ്കറുകൾ തകർത്തതായും മണിപ്പുർ പൊലീസ്‌ അവകാശപ്പെടുന്നു. എന്നാൽ, ഈ മേഖലകളിൽ രാത്രികാലത്തുള്ള വെടിവയ്‌പിനും ഏറ്റുമുട്ടലിനും കുറവുണ്ടായിട്ടില്ല. രണ്ടു കുക്കി സ്‌ത്രീകളെ നഗ്നരാക്കി നടത്തിയ സംഘത്തിലെ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്‌ പൊലീസ്‌ വൃത്തങ്ങൾ അറിയിച്ചു. പ്രായപൂർത്തിയാകാത്ത ഒരാളടക്കം ആറുപേർ അറസ്റ്റിലായി.

ഇംഫാലിൽ തിങ്കളാഴ്‌ച മണിപ്പുർ സർവകലാശാല വിദ്യാർഥികൾ നടത്തിയ പ്രതിഷേധപ്രകടനത്തിനുനേരെ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. ജൂലൈ 17ന്‌ ഇംഫാലിലെ സിങ്‌ജാമെയ്‌ ചൗക്കിൽ മൂവായിരത്തോളം വരുന്ന ജനക്കൂട്ടം സൈനികർക്കുനേരെ നടത്തിയ കല്ലേറിൽ നിരവധി ജവാന്മാർക്ക്‌ പരിക്കേറ്റു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version