/
3 മിനിറ്റ് വായിച്ചു

പോലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലന്‍സ് എഡിജിപി

പോലീസ് തലപ്പത്ത് അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. മനോജ് എബ്രഹാമാണ് പുതിയ വിജിലന്‍സ് എഡിജിപി.കെ പത്മകുമാറിനാണ് എഡിജിപി ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ചുമതല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റി നിര്‍ത്തിയ എംആര്‍ അജിത് കുമാര്‍ എഡിജിപി എപി ബറ്റാലിയനായി ചുമതലയേല്‍ക്കും.മുതിര്‍ന്ന എഡിജിപി യോഗേഷ് ഗുപ്തയെ ബിവറേജ് കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചു.അശോക് യാദവ് ഐജിപി സെക്യൂരിറ്റിയായും തുമ്മല വിക്രം ഐജിപി നോര്‍ത്ത് സോണ്‍ ചുമതലയും എസ് എസ് ശ്യാംസുന്ദര്‍ ക്രൈം ഡിഐജിയായും ചുമതലയേല്‍ക്കും.പത്തോളം മറ്റ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!