/
5 മിനിറ്റ് വായിച്ചു

ചത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു

ബസ്താർ: ഛത്തീസ്ഗഡിലെ ബസ്താറിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു.സിആർപിഎഫ് 168 ബറ്റാലിയൻ അസിസ്റ്റൻ്റ് കമാൻഡൻ്റ് ആണ് ഏറ്റുമുട്ടലിൽ മരിച്ചത്. ഒരു ജവാന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. എസ് ബി ടിർകി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായ ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിമ്മാപുർ – പുത്കൽ മേഖലയിലാണ് വെടിവയ്പ്പ് നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്നു സിആർപിഎഫ് സംഘത്തിനെതിരെ മാവോയിസ്റ്റുകൾ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നിലവിൽ സായുധ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!