ഇരിട്ടി> ആറളം പഞ്ചായത്തിലെ വിയറ്റ്‌നാമിൽ വീണ്ടും മാവോയിസ്‌റ്റ് സംഘമെത്തി. കഴിഞ്ഞദിവസം രാത്രി ഏഴോടെ രണ്ട് വീടുകളിലെത്തിയ സംഘം ഭക്ഷണം കഴിച്ച് 10.15ന് കാട്ടിലേക്ക് മടങ്ങി. സംഘത്തിൽ 13 പേർ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. വിയറ്റ്‌നാമിലെ മമ്മദ്, ബുഷ്‌റ എന്നിവരുടെ വീടുകളിലാണ് സംഘം എത്തിയത്. ലാപ്‌ടോപ് അടക്കം ചാർജുചെയ്‌ത്, വീണ്ടും വരുമെന്ന് പറഞ്ഞാണ് സംഘം മടങ്ങിയതെന്ന് വീട്ടുകാർ പറഞ്ഞു.
ഒരാഴ്‌ചക്കിടെ രണ്ടാം തവണയാണ് വിയറ്റ്‌നാമിൽ മാവോയിയിസ്‌റ്റ് സംഘമെത്തിയത്. നേരത്തെ വന്ന സംഘത്തിൽ 11 പേരാണുണ്ടായത്. വാളത്തോടിൽ എത്തിയത് അഞ്ചംഗസംഘമായിരുന്നു. സംഘാംഗങ്ങളുടെ എണ്ണം വർധിച്ചതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.