/
5 മിനിറ്റ് വായിച്ചു

നല്ല ആലോചനകള്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങി, വിവാഹം നടന്നില്ല; യുവാവ് ബ്രോക്കറെ കുത്തിക്കൊന്നു

നല്ല വിവാഹ ആലോചനകൾ വാ​ഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ച ബ്രോക്കറെ കുത്തികൊന്ന് യുവാവ്.പാലക്കാട്  വണ്ടുംതറ കടുകതൊടി പടിഞ്ഞാറേതില്‍ അബ്ബാസാണ് (64) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലായ മഞ്ചക്കല്ല് കുണ്ടില്‍ മുഹമ്മദലിയെ (40) കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു.മുഹമ്മദലിക്ക് നല്ല വിവാഹ ആലോചനകൾ കൊണ്ടുവരാമെന്ന് പറഞ്ഞ് അബ്ബാസ് 10,000 രൂപ വാങ്ങിയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിലാണ് അബ്ബാസിനെ കൊലപ്പെടുത്തിയത്. ഇന്നലെ പുലർച്ചെ 6.30 യോടെയാണ് സംഭവം. അബ്ബാസിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുമ്പിൽ തന്നെവെച്ചാണ് മുഹമ്മദലി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദലി കൈയിലുണ്ടായിരുന്ന കത്തി ഉപയോ​ഗിച്ച് അബ്ബാസിനെ കുത്തുന്നത് തടയാൻ മകൻ ശിഹാബ് ശ്രമിച്ചെങ്കിലും മുഹമ്മദലി അദ്ദേഹത്തെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ശിഹാബിന്റെ കൈകൾക്ക് പരുക്കേറ്റെന്നും എസ് ഐ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version