//
7 മിനിറ്റ് വായിച്ചു

വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു; ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷ എം.പി മാര്‍

കടുത്ത പ്രതിഷേങ്ങൾക്കിടയിൽ വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. . ബില്ലിന്റെ കരട് ഒരു മണിക്കൂർ മുമ്പാണ് എംപിമാർക്ക് നൽകിയത്. ബിൽ ഉച്ചയ്ക്ക് ശേഷം ലോക്സഭയിൽ എത്താൻ സാധ്യതയുണ്ടെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എം.പി നേരത്തെ സൂചന നല്‍കിയിരുന്നു.ബില്ല് ഭരണ ഘടന വിരുദ്ധമാണെന്ന് ഇ.ടി.മുഹമ്മദ്‌ ബഷീർ എം.പി പറഞ്ഞു. ബില്ല് കീറിയെറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്. ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനക്ക് വിടുമെന്നാണ് പ്രതിപക്ഷ കക്ഷികൾ കരുതിയിരുന്നത്. ബില്ല് ഇന്ന് പാസാക്കുന്നതോടെ ഏഴ് വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കും. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലേക്ക് ബില്ല് മാറ്റുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ കരുതിയിരുന്നത്. സ്ത്രീകളുടെ വിവാഹ പ്രായപരിധി പതിനെട്ടിൽ നിന്നും 21 ആക്കി വർധിപ്പിക്കുന്ന ബിൽ ആണ് ഇന്ന് ഉച്ചക്ക് ശേഷം ലോക്സഭയില്‍ പാസാക്കാന്‍ പോകുന്നത്. സമാജ് വാദി പാർട്ടി ,സി.പി.ഐ,സി.പി.എം എന്നിവർ ബില്ലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. പുരുഷന്മാരുടെ വിവാഹപ്രായ പരിധി 18ലേക്ക് താഴ്ത്തണം എന്നും അഭിപ്രായമുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version