/
7 മിനിറ്റ് വായിച്ചു

വരയുടെ മഹാമാന്ത്രികൻ: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ മന്ത്രി ആർ ബിന്ദു അനുശോചിച്ചു

തൃശൂർ > ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ മന്ത്രി ഡോ. ആർ ബിന്ദു അനുശോചനം അറിയിച്ചു. വരയുടെ മഹാമാന്ത്രികൻ, കലാകൈരളിയുടെ അഭിമാനം ആർടിസ്റ്റ് നമ്പൂതിരിക്ക് വിട, ആദരാഞ്ജലികൾ. ഇല്ലസ്ട്രേഷനുകളിലൂടെ അര നൂറ്റാണ്ടിലേറെയായി മലയാള സാഹിത്യകൃതികളുടെ മുഖമായി ആസ്വാദകരുടെ ഹൃദയങ്ങളിൽ നിലകൊള്ളുന്ന പ്രിയപ്പെട്ട കലാകാരനാണ് യാത്രയായത്. തകഴിയും എംടിയും പൊറ്റെക്കാടും മാധവിക്കുട്ടിയും വികെഎന്നും പുനത്തിലുമടക്കം മലയാളമെഴുത്തിലെ ഉന്നതശീർഷരായവരുടെ കൃതികൾക്ക് അവയെത്തന്നെ മറികടന്നു നിൽക്കുന്ന കാഴ്ചാമാനം നൽകിയിട്ടുണ്ട് വെറും വരകളിൽ നമ്പൂതിരി വരച്ചിട്ട ജീവൻ തുളുമ്പുന്ന കഥാപാത്രങ്ങളെന്ന് മന്ത്രി പറഞ്ഞു.

ജനകീയതയും കലാപരതയും സമ്മേളിച്ച വരയുടെ കുലപതി ശില്പം, ഛായാചിത്രം, കലാസംവിധാനം തുടങ്ങി വിവിധ മേഖലകളിലും മാധ്യമങ്ങളിലും ഇതേ കരസ്പർശം ബാക്കി നിർത്തിയാണ് വിട്ടുപിരിയുന്നത്. ആധുനിക മലയാളം ക്ലാസിക്ക് ചലച്ചിത്രങ്ങളായി അരവിന്ദന്റെ സൃഷ്ടികൾ (ഉത്തരായനം, കാഞ്ചനസീത) ഉയർന്നു നിൽക്കുന്നതിനു പിന്നിലെ നമ്പൂതിരിയുടെ കലാസംവിധാനം എന്നത്തേക്കും ഓർക്കുന്ന മുദ്രയാവും. മലയാള സാഹിത്യ-കലാ ഭൂപടത്തിലെ ഒരു ചരിത്രാധ്യായമാണ് കടന്നുപോയിരിക്കുന്നത്. മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!