/
18 മിനിറ്റ് വായിച്ചു

മട്ടന്നൂരിൽ റോഡ് വികസനത്തിന് തടസ്സമായ കെട്ടിടങ്ങൾ പൊളിക്കാൻ നടപടി

മ​ട്ട​ന്നൂ​ര്‍: റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ്സ​മാ​യി നി​ല്‍ക്കു​ന്ന മ​ട്ട​ന്നൂ​ര്‍ ട്രി​പ്ള്‍ ജ​ങ്ഷ​നി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി.ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച്‌ കെ​ട്ടി​ട ഉ​ട​മ​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കാ​നു​ള്ള വ​ഴി​തു​റ​ന്ന​ത്.കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റാ​ത്ത​തി​നാ​ല്‍ റോ​ഡ് വി​ക​സ​നം വ​ഴി​മു​ട്ടി​യി​രു​ന്നു. സെ​ന്റി​ന് 9.45 ല​ക്ഷം രൂ​പ കെ​ട്ടി​ട ഉ​ട​മ​ക​ള്‍ക്ക് ന​ല്‍കാ​നാ​ണ് ധാ​ര​ണ​യാ​യ​ത്. ക​ല്ല്, മ​രം തു​ട​ങ്ങി​യ​വ​യു​ടെ വി​ല വേ​റെ​യും ന​ല്‍കും.തു​ക അ​ടു​ത്ത ദി​വ​സം ത​ന്നെ കെ​ട്ടി​ട ഉ​ട​മ​ക​ള്‍ക്ക് കൈ​മാ​റാ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ ഇ​വ​ര്‍ വി​ട്ടു​ന​ല്‍കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ലൈ​ന്‍സി​ക​ളാ​യ ക​ച്ച​വ​ട​ക്കാ​ര്‍ക്ക് 50,000 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക.ഇ​ത് തി​ക​ച്ചും തു​ച്ഛ​മാ​യ തു​ക​യാ​ണെ​ന്നും ഈ ​സം​ഖ്യ​ക്ക് മ​റ്റൊ​രു മു​റി​പോ​ലും ല​ഭി​ക്കി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ പ​ക്ഷം.വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്ബ് കു​റ​ഞ്ഞ തു​ക ന​ഷ്ട പ​രി​ഹാ​രം ന​ല്‍കി ക​ട​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ കെ.​എ​സ്.​ടി.​പി നോ​ട്ടീ​സ് ന​ല്‍കി​യ​പ്പോ​ള്‍ ക​ട​യു​ട​മ​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച്‌ അ​നു​കൂ​ല വി​ധി നേ​ടി​യി​രു​ന്നു. ക​ട​ക​ള്‍ ഏ​റ്റെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​ത് നീ​ണ്ടു​പോ​യ​തോ​ടെ ക​ട​യു​ട​മ​ക​ളും ബു​ദ്ധി​മു​ട്ടി​ലാ​യി. പ​ല​ത​വ​ണ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് നി​വേ​ദ​നം ന​ല്‍കി കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു ഇ​വ​ര്‍.റോ​ഡ് പ്ര​വൃ​ത്തി​ക്കാ​യി മ​ട്ട​ന്നൂ​ര്‍ ബ​സ് സ്റ്റാ​ന്‍ഡി​ലു​ള്ള പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ അ​ടു​ത്തി​ടെ പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു. മ​ട്ട​ന്നൂ​ര്‍ ജ​ങ്ഷ​നി​ലു​ള്ള മൂ​ന്നു കെ​ട്ടി​ട​ങ്ങ​ള്‍ കൂ​ടി പൊ​ളി​ച്ചു​നീ​ക്കി​യാ​ല്‍ റോ​ഡ് വി​ക​സ​ന​ത്തി​നു​ള്ള ത​ട​സ്സം നീ​ങ്ങും. ഇ​വ​യു​ടെ സ​മീ​പ​ത്തു​ള്ള കെ​ട്ടി​ടം പ​കു​തി പൊ​ളി​ച്ച നി​ല​യി​ലാ​ണ്. ബാ​ക്കി​ഭാ​ഗം ഷീ​റ്റു​പ​യോ​ഗി​ച്ച്‌ മ​റ​ച്ചി​ട്ടാ​ണു​ള്ള​ത്. ഇ​തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ സ്ഥ​ല​ത്തു​ത​ന്നെ കി​ട​ക്കു​ക​യാ​ണ്.കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തോ​ടെ മ​ട്ട​ന്നൂ​ര്‍ ജ​ങ്ഷ​ന്‍ വീ​തി​കൂ​ട്ടി വി​ക​സി​പ്പി​ക്കും. ഇ​വി​ടെ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ര്‍ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ച്‌ ട്രാ​ഫി​ക് സി​ഗ്‌​ന​ലും ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മ​രു​താ​യി റോ​ഡ് ജ​ങ്ഷ​നി​ലും റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ട്. ഇ​തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം സ​ര്‍വേ ന​ട​ത്തി​യി​രു​ന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version