///
10 മിനിറ്റ് വായിച്ചു

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; പ്രവര്‍ത്തനം സജീവമാക്കി മുന്നണികള്‍

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കേ മുന്നണികള്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ആഗസ്റ്റിലോ സെപ്തംബറിലോ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രണ്ട് വരണാധികാരികളെ നിശ്ചയിച്ചു. തിരുവനന്തപുരത്ത് ഉടന്‍ സര്‍വകക്ഷിയോഗം ചേരും.ഒന്ന് മുതല്‍ 18വരെയുള്ള വാര്‍ഡുകള്‍ക്ക് കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെയും 19 മുതല്‍ 35 വരെ വാര്‍ഡുകള്‍ക്ക് കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്ററെയുമാണ് വരണാധികാരിയാക്കുക.നഗരസഭ തെരഞ്ഞെടുപ്പിലെ പ്രചരണ വീറും വാശിയും ലോക്‌സഭ മണ്ഡല തെരഞ്ഞെടുപ്പിനോളമെത്താറുണ്ട്. എല്‍ഡിഎഫ് പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ അല്‍പ്പം മുന്നിലാണ്. എന്നാല്‍ തൃക്കാക്കര വിജയത്തിന് ശേഷം യുഡിഎഫ് ക്യാമ്പുകള്‍ വളരെ സജീവമായിട്ടുണ്ട്.

2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 28 സീറ്റ് നേടി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച കരസ്ഥമാക്കുകയായിരുന്നു. യുഡിഎഫ് ഏഴ് സീറ്റാണ് നേടിയത്.സംസ്ഥാനത്തെ 1200ല്‍ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാത്രമാണ് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഓരോ ഭരണസമിതിക്കും അഞ്ച് വര്‍ഷം കാലാവധി നല്‍കണമെന്ന നിയമമുള്ളതിനാല്‍ സംസ്ഥാനത്തെ മറ്റു പൊതുതെരഞ്ഞെടുപ്പിനൊപ്പം മട്ടന്നൂരില്‍ വോട്ടെടുപ്പ് നടത്താറില്ല.

സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒമ്പതിന്

മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒമ്പതിന് രാവിലെ 10ന് കലക്ടറേറ്റില്‍ നടക്കും. വനിത, എസ്.സി- എസ്.ടി വാര്‍ഡുകളാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക. സെപ്റ്റംബര്‍വരെയാണ് നിലവിലെ നഗരസഭ ഭരണസമിതിയുടെ കാലാവധി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!