6 മിനിറ്റ് വായിച്ചു

തിരുവനന്തപുരം കോർപറേഷനെ അഭിനന്ദിച്ച് ഒഡിഷയിലെ മേയർമാർ

കോർപറേഷന്‍റെ വികസനക്ഷേമ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഒഡിഷയിൽനിന്നുള്ള മേയർമാരുടെ സംഘം. ഒഡിഷ സർക്കാരിന്‍റെ നിർദേശപ്രകാരം കേരളത്തിന്‍റെ വികസന നേട്ടങ്ങളെക്കുറിച്ച് പഠിക്കാൻ എത്തിയ മേയർമാരുടെ സംഘം കോർപറേഷൻ ഓഫീസിലെത്തി മേയർ ആര്യ രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി.

ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ മേയർ സുലോചന ദാസ്, ഡെപ്യൂട്ടി മേയർ മഞ്ജുലത കൻഹാർ, ബേരാംപുർ മുനിസിപ്പൽ കോർപറേഷൻ മേയർ സംഘമിത്ര ഡാലെ, ഡെപ്യൂട്ടി മേയർ വിവേക് റെഡി എന്നിവരുൾപ്പെടെ ഇരുപത്തിയൊന്നംഗ സംഘമാണ് ശനിയാഴ്‌ച എത്തിയത്.

ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്‌ത സംഘം ഈ മേഖലകളിൽ നടപ്പിലാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. കോർപറേഷൻ നടപ്പാക്കിയ പുനരധിവാസപദ്ധതികളെ കുറിച്ച് വിശദമായി പഠനം നടത്താൻ നഗരത്തിലെ വിവിധ ഇടങ്ങൾ സംഘം സന്ദർശിക്കും. ഡെപ്യൂട്ടി മേയർ പി.കെ. രാജു, വിവിധ സ്റ്റാന്‍റിങ്‌ കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാൻ, ഉദ്യോഗസ്ഥർ എന്നിവരുമായും സംഘം ചർച്ച നടത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version