/
6 മിനിറ്റ് വായിച്ചു

വിലക്കയറ്റം തടയാൻ നടപടി; ജയ അരി റേഷൻകട വഴി കൊടുക്കും; പ്രതിസന്ധി പഠിക്കാൻ ഭക്ഷ്യമന്ത്രി ആന്ധ്രയിലേക്ക്

സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ നടപടിയുമായി സംസ്ഥാന സർക്കാർ. ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശിക്കും.ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും . അയൽ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി , പ്രോസസിങ് ചാർജ് എന്നിവയും തിരിച്ചടിയായി എന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം തടയാൻ നടപടി തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറിക്കാണ് ഏറ്റവും വില ഉയർന്നത്.നിത്യോപയോഗ സാധനങ്ങളിൽ വില കൂടുതലായി കാണുന്നില്ല . പൂഴ്ത്തി വെയ്പ്പ് തടയാൻ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നിർദേശം നൽകിവിലക്കയറ്റത്തിൽ കേന്ദ്രത്തിനുമുണ്ട് സംസ്ഥാന സർക്കാർ വിമർശനം. ഗോതമ്പ് ഒരു വർഷത്തേക്ക് ഉണ്ടാകില്ല എന്ന് കേന്ദ്രം അറിയിച്ചു . മണ്ണെണ്ണ 40% കുറച്ചുവെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ കുറ്റപ്പെടുത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!