മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ നടന്നു. കൺവെൻഷനിൽ തുടർ വിദ്യാഭ്യാസ പരിപാടിയും ഉന്നത വിജയം കൈവരിച്ച മെമ്പർമാരുടെ മക്കൾക്കുള്ള അനുമോദനവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ രജീഷ് ഉദ്ഘാടനം ചെയ്തു.
ചെറുകിട മേഖലയിൽ നടത്തുന്ന ലാബുകളുടെ മേൽ ക്ലിനിക്കൽ എസ്റ്റാബ്മെന്റ് ബില്ലിന്റെ പേരിൽ അനുചിതമല്ലാത്ത നിയമങ്ങൾ കൊണ്ടുവന്ന് ലാബ് മേഖലയെ പ്രതിസന്ധിയിലാക്കി ചെറുകുട സംരംഭത്തെ ഉന്മൂലനാശം വരുത്തുകയാണെന്നും ഈ നിയമങ്ങളിൽ മാറ്റം വരുത്തി ചെറുകിട ലാബ് മേഖലയെ സംരക്ഷിക്കണമെന്നും സർക്കാറിനോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് വി ഉമേഷ് കുമാർ അധ്യക്ഷനായി. കെ.പി റീമ, പി. അനീഷ്, ടി.വി. ശ്രീവിദ്യ, എൻ സഹദേവൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പി ശ്രീനിവാസൻ സ്വാഗതവും ട്രഷറർ അനീഷ് റാം നന്ദിയും പറഞ്ഞു. മുൻ ജില്ലാ പ്രസിഡണ്ട് പി വി റീന അനുശോചന പ്രമേയം അവതരിപ്പിച്ചു.