കണ്ണൂർ പ്രവാചകൻ മുഹമ്മദ് നബിക്ക് ദൈവത്തിൽ നിന്നും പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ സാമൂഹ്യ പ്രവർത്തനങ്ങളുടെ മാതൃക അവരിലൂടെ ദർശിക്കുവാൻ സാധിച്ചിരുന്നുവെന്നു സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പ്രവാചക ദൗത്യത്തോടെ അത് സമ്പൂർണമായെന്നും അദ്ദേഹം പറഞ്ഞു. വാരത്ത് എളയാവൂർ സി.എച്ച് സെന്ററിന്റെ അഗതികളുടെയും അനാഥരുടെയും സംരക്ഷണ പദ്ധതിയായ ഹോപ്പ് വാലി കെട്ടിട ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു തങ്ങൾ.മുസ്ലിങ്ങളും അല്ലാത്തവരുമായ സമൂഹത്തിൽ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സത്യവിശ്വാസികളുടെ ബാധ്യതയാണ്. വിശാലമായ മാനുഷിക ബോധമാണ് കാരുണ്യ പ്രവർത്തനങ്ങളുടെ കാതൽ. എളയാവൂർ സി.എച്ച് സെൻ്റർ നിർവഹിച്ചു പോരുന്നതും നബിചര്യ പിൻപറ്റി കൊണ്ടുള്ളതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. കെ.നസീർ ഹാജി അധ്യക്ഷനായി.
പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ, ജില്ലാ നായിബ് ഖാസി പി.പി ഉമർ മുസ്ല്യാർ, അഹമ്മദ് തേർളായി, സി.കെ.കെ മാണിയൂർ, എൻ.സി മുഹമ്മദ്, ഉമ്മർ പുറത്തീൽ എസ്.വി മുഹമ്മദലി സംസാരിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. സി.എച്ച്.മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. എ.ഡി.എം കെ.കെ ദിവാകരൻ ആദര സമർപ്പണം നടത്തി. സുരേഷ് ബാബു എളയാവൂർ, പി.പി വത്സലൻ, ഹാമിദ്, വെള്ളോറ രാജൻ, അമർനാഥ് എളയാവൂർ, സി.കെ.എ ജബ്ബാർ, സി.കെ മഹമൂദ്, ടി.വി അബ്ദുൽഖാദർ ഹാജി, ഡോ. മുഹമ്മദലി, ഖാദർ ഹാജി കോഴിക്കോട്, കെ.എം ഷംസുദ്ദീൻ, പി. മുഹമ്മദ്, നൂറുദ്ദീൻ കതിരൂർ, കെ.എം കുഞ്ഞി, ടി.പി.അബൂബക്കർ ഹാജി, അഹമ്മദ് പാറക്കൽ, വി.പി അബ്ദുൽ ഖാദർ എൻജിനിയർ, മുഹമ്മദലി കൂടാളി, എം.കെ മഷ്ഹൂദ് ഹാജി, പി.എം.സി മൊയ്തു ഹാജി, എൻ. അബ്ദുല്ല സംസാരിച്ചു. കൊവിഡ് കാലത്ത് സന്നദ്ധ സേവനം നടത്തിയവരെയും മറ്റ് വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.