//
15 മിനിറ്റ് വായിച്ചു

ജയസൂര്യയും മഞ്ജുവാര്യരും ഒരുമിക്കുന്ന “മേരി ആവാസ് സുനോ’ ടീസർ പുറത്ത്; ചിത്രം മെയ് 13 ന് തിയറ്ററുകളിൽ

ജയസൂര്യയും മഞ്ജുവാര്യരും ഒരുമിക്കുന്ന മേരി ആവാസ് സുനോ മെയ് 13ന് ലോകമെന്പാടുമുള്ള തിയറ്ററുകളിൽ റിലീസ്     ചെയ്യും.പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്‍റെ നിർമാണം.രജപുത്ര റിലീസ് ആണ് വിതരണം.ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ .തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.” ഫീൽ ഗുഡ് മൂവിയാണ് മേരി ആവാസ് സുനോ. ഒരുമിച്ച് പ്രവർത്തിക്കാനായതിൽ വലിയ സന്തോഷമുണ്ട്”ജയസൂര്യയും മഞ്ജുവാര്യരും പറഞ്ഞു.ചിത്രത്തിന്റെ ട്രയിലർ ലോഞ്ചും ഓഡിയോ ലോഞ്ചും കൊച്ചിയിൽ നടന്നു.എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ.കൃഷ്ണചന്ദ്രൻ,ഹരിചരൺ, ആൻ ആമി, സന്തോഷ് കേശവ്, ജിതിൻരാജ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് മ്യൂസിക് പാർട്ണർ.ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.ജോണി ആന്‍റണി,ഗൗതമി നായർ, സോഹൻ സീനുലാൽ,സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ , മാസ്റ്റർ അർചിത് അഭിലാഷ്, ആർദ്ര അഭിലാഷ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

 

പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.ഹിപ്പോ പ്രൈം മീഡിയ ആന്റ് നെറ്റ് വർക്ക് ആണ് ചിത്രത്തിന്റെ ഇന്റർനാഷണൽ വിതരണം.ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്.എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം.ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്,കലാസംവിധാനം- ത്യാഗു തവനൂർ,പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്,മേക്കപ്പ്- പ്രദീപ് രംഗൻ,കിരൺ രാജ് .വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.സൗണ്ട് ഡിസൈൻ – അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ,വിഎഫ്എക്സ്- നിഥിൻ റാം ഡിഐ-മോക്ഷ പോസ്റ്റ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാർ, ഷിജു സുലൈഖബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്റ് എം.കു‍ഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ് -വിനിത വേണു,സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്,ഡിസൈൻ-താമിർ ഓകെ എന്നിവർ നിർവഹിക്കുന്നു .എൻറർടെയ്ൻമെന്റിനും ഇമോഷനും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള
കുടുബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന സിനിമയാവും മേരി ആവാസ് സുനോയെന്ന് സംവിധായകൻ ജി.പ്രജേഷ് സെൻ പറഞ്ഞു. മഞ്ജു വാര്യർ- ജയസൂര്യ കോമ്പിനേഷൻ ആദ്യമായാണ്. അത് നല്ലതായി വന്നിട്ടുണ്ട്. കൊവിഡ് സാഹചര്യം മാറി ,തിയറ്ററിൽ തന്നെ സിനിമ റിലീസ് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version