6 മിനിറ്റ് വായിച്ചു

എം.ഇ.എസ് ബാവ റെസിഡൻഷ്യൽ സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

എം.ഇ.എസ് മലബാറിലെ പിന്നോക്ക വിഭാഗത്തിന്റെ നവോത്ഥാനത്തിനും സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച പ്രസ്ഥാനമാണെന്നും അതിന്റെ നേട്ടമാണ് ഇന്ന് പ്രത്യേകിച്ചു മുസ്ലിം സമുദായത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും കണ്ടുവരുന്നതെന്നും കെ. മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു.

എം.ഇ.എസ് ബാവ റെസിഡൻഷ്യൽ സ്കൂളിന്റെ 46ാം വാർഷിക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് മുഖ്യാതിഥിയായി. എം.ഇ.എസ് ജില്ല പ്രസിഡന്റ് ഡോ.എ.എ. ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. അഹമ്മദ്, വൈസ് പ്രസിഡന്റുമാരായ സി. ഹാരിസ്, ഡോ.പി. മൊയ്തു, ജോ. സെക്രട്ടറി കെ.പി. നൗഷാദ്, എൻ.വി. അബ്ദുല്ല, ഡോ. അബ്ദുൽ റഷീദ്, എസ്. മുഹമ്മദ് ഹാജി, സനോജ്, അജീഷ്, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, തഫ്‌ലീം മാണിയാട്ട്, യു.വി. ഖാലിദ്, കെ.പി. ഉമ്മർ, എം. ഫസൽ, സി.ഒ.ടി. ഫൈസൽ, ഡോ. ഹാനിയ അഷറഫ് എന്നിവർ സംസാരിച്ചു.


തുടർന്നു സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ വർണ ശബളമായ കലാ വിരുന്ന് അരങ്ങേറി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version