/
5 മിനിറ്റ് വായിച്ചു

മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ

മയ്യിൽ | ഫ്ലാറ്റിൽ നിന്ന് മധ്യവയസ്കനെ തട്ടിക്കൊണ്ട് പോയി ക്വാർട്ടേഴ്സിൽ എത്തിച്ച് തടങ്കലിലാക്കി മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

ചെറുവത്തലമൊട്ടയിലെ മുഹമ്മദ് ഫായിസ് (29), ചെറുപഴശ്ശിയിലെ പി പി ഹാരിസ് (51), മാണിയൂരിലെ എൻ പി നജീബ് (36) എന്നിവരെ മയ്യിൽ ഇൻസ്പെക്ടർ ടി പി സുമേഷ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ കണ്ണൂർ തായത്തെരു റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജലാലുദ്ദീനെ (51) ആണ് കാറിൽ എത്തിയ മൂവർ സംഘം മാണിയൂരിലെ വില്ലേജ് മുക്കിൽ എത്തിച്ച് മർദിച്ചത്.

ആൾപാർപ്പില്ലാത്ത ക്വാർട്ടേഴ്സിൽ നിന്ന് ശബ്ദം കേട്ട നാട്ടുകാർ മയ്യിൽ പോലീസിനെ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് എസ് ഐ പ്രശോഭ്, എ എസ് ഐ അബ്ദുൾ റഹിമാൻ, സിവിൽ പോലീസ് ഓഫീസർ വിനീത്, വിജിൽമോൻ, ശ്രീജിത്ത്, റമിൽ എന്നിവർ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി തടങ്കലിലാക്കിയ ജലാലുദ്ദീനെ മോചിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version