///
6 മിനിറ്റ് വായിച്ചു

സൈനിക ശക്തിയും സാംസ്കാരിക പൈതൃകവും വിളിച്ചോതി പ്രൗഢ ഗംഭീര റിപ്പബ്ലിക് ദിന പരേഡ്

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. സൈനിക കരുത്തും സ്ത്രീ ശക്തിയും സാസ്കാരിക പൈതകൃകവും വിളിച്ചോതുന്ന പ്രൗഡ ഗംഭീര പരേഡിന് കർത്തവ്യപഥ് സാക്ഷിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്.അംഗരക്ഷകരുടെ അകമ്പടിയോടെ രാഷ്ട്രപതി ദ്രൗപതി മുർമു കർതവ്യപഥിലെത്തിയതോടെ പരേഡ് തുടങ്ങി. ഈജിപ്ത് പ്രസിഡന്‍റ് അബേല്‍ ഫത്ത എല്‍ സിസിയായിരുന്നു മുഖ്യാതിത്ഥി.ഈജിപ്തത് സൈന്യവും ഇന്ത്യന്‍ സേനയോടൊപ്പം പരേഡില്‍ മാർച്ച് ചെയ്തു.

ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ടാങ്കുകളും സൈനിക ആയുധങ്ങളും ഉള്‍പ്പെടെയുള്ളവ രാജ്യത്തിന്‍റെ സ്വയംപര്യാപ്തയുടെ പ്രതീകമായിസൈന്യത്തിനൊപ്പം അ‍ർധസൈനിക പൊലീസ് വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു. ഡൽഹി പൊലീസിനെ നയിച്ചത് മലയാളിയായ ശ്വേത കെ സുഗതനാണ്. കേരളം ഉള്‍പ്പെടെയുള്ള 16 സംസ്ഥാനങ്ങളടെയും ഏഴ് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അവതരിപ്പിച്ചു. ഭൂരിഭാഗം നിശ്ചലദൃശ്യങ്ങളുടെയും പ്രമേയം സ്ത്രീ ശക്തിയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version