//
5 മിനിറ്റ് വായിച്ചു

മിനിമം ചാര്‍ജ് 10 രൂപ:ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ എൽഡിഎഫ് ശുപാർശ. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കില്ലെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. മിനിമം ചാർജ് പത്ത് രൂപയാക്കാനാണ് എൽഡിഎഫ് ശുപാർശ ചെയ്തിരിക്കുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ചാർജ് വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു. അതേസമയം, നിരക്ക് വർധന പര്യാപ്തമല്ലെന്ന് ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ രം​ഗത്തെത്തി.മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version