/
8 മിനിറ്റ് വായിച്ചു

നിര്‍മ്മാണത്തിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ 24- നകം പൂര്‍ത്തിയാക്കാന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നിര്‍ദ്ദേശം

ആറളം ഫാമിലെ ആനമതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനം. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. ആറളം ഫാം സൈറ്റ് മാനേജര്‍ കണ്‍വീനറായും, വൈല്‍ഡ്ലൈഫ് വാര്‍ഡന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്നതാണ് സമിതി. പ്രവൃത്തി തുടങ്ങുന്നതിനാവാശ്യമായ അടിസ്ഥാന പ്രവര്‍ത്തനങ്ങളെല്ലാം ഈ മാസം 24 നകം പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കി കൃത്യമായ അതിര്‍ത്തി നിശ്ചയിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ എ.ഡി.എം – നെ ചുമതലപ്പെടുത്തി. ജോയിന്‍റ് ഇന്‍സ്പെക്ഷന്‍ നടത്തി സര്‍വ്വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഡിജിറ്റൽ സർവെ സാധ്യതകൾ ഉൾപ്പെടെ ഇതിനായി ഉപയോഗപ്പെടുത്തും.
ആനമതില്‍ നിര്‍മ്മിക്കേണ്ട മേഖലകളിലുള്ള മരങ്ങള്‍ മുറിക്കുന്നത് ഉൾപ്പെടെ ഉള്ളവ പൂര്‍ത്തിയാക്കാന്‍ ആറളം ഫാം അധികൃതകരെ ചുമതലപ്പെടുത്തി. പ്രവൃത്തി തുടങ്ങാനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ കരാറുകാരനും നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, പട്ടിക വര്‍ഗ്ഗവകുപ്പ് ഡയറക്ടര്‍, കണ്ണൂര്‍ എ.ഡി.എം, പൊതുമരാമത്ത്- വനം വകുപ്പ് – ആറളം ഫാം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version