മന്ത്രി ആര്. ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നല്‍കണമെന്ന ആവശ്യം അറ്റോര്‍ണി ജനറല്‍ തള്ളി. ബി.ജെ.പി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ നല്കിയ അപേക്ഷയാണ് തള്ളിയത്. മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആർ. വെങ്കിട്ട രമണി വ്യക്തമാക്കി.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ മന്ത്രി നടത്തിയ അഭിപ്രായ പ്രകടനം സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും, ഇകഴ്ത്തി കാണിക്കുന്നതുമാണെന്നും അറ്റോര്‍ണി ജനറലിന് നല്കിയ അപേക്ഷയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശങ്ങള്‍ 1971 ലെ കോടതിയലക്ഷ്യ നിയമത്തിലെ 15 (1) (ബി) പ്രകാരം കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റോര്‍ണി ജനറല്‍ ആവശ്യം തള്ളിയത്.