/
5 മിനിറ്റ് വായിച്ചു

നിയമസഭ പാസാക്കിയ നിയമം മുഖ്യമന്ത്രിക്ക് എങ്ങനെ പിൻവലിക്കാനാവുമെന്ന് എം.കെ മുനീർ

നിയമസഭ പാസാക്കിയ ഒരു നിയമം മുഖ്യമന്ത്രി എങ്ങനെ പിൻവലിക്കുമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാരസമിതി അംഗം എം.കെ മുനീർ. സിഎഎ കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് എന്നിട്ട് ഇതുവരെ പിൻവലിച്ചിട്ടില്ല. നിയമസഭയിൽ പറഞ്ഞ ഉറപ്പുകൾ പാലിക്കാത്ത മുഖ്യമന്ത്രി പുറത്തു നൽകുന്ന ഉറപ്പുകൾ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമം നിയമസഭ പാസാക്കിയതാണ്. ഓർഡിനൻസ് സഭയിൽ വന്നപ്പോൾ തന്നെ ഞങ്ങൾ അതിനെ എതിർത്തതാണ്. അതൊന്നും പരിഗണിക്കാതെ ബില്ല് പാസാക്കി ഗവർണർക്ക് അയച്ച ശേഷം പുറത്തിറങ്ങി അത് നടപ്പാക്കില്ലെന്ന് പറയുന്നതിൽ എന്ത് വിശ്വാസ്യതയാണുള്ളതെന്ന് മുനീർ ചോദിച്ചു. അങ്ങനെയാണെങ്കിൽ നിയമസഭ പിരിച്ചുവിട്ട് പുറത്തുനിന്ന് കാര്യങ്ങൾ തീരുമാനിച്ചാൽ പോരേ എന്നും അദ്ദേഹം ചോദിച്ചു.

 

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version