വൈദ്യ നൈതികത ഉയർത്തിപ്പിടിച്ചുകൊണ്ട് രോഗിപരിചരണ ഗുണമേന്മ വർദ്ധിപ്പിക്കുകഃ ഐ എം എം ഡോക്ടർസ് ദിനം ആചരിച്ചു.
കണ്ണൂർ/ വൈദ്യ നൈതികത )മെഡിക്കൽ എത്തിക്സ്) മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രോഗി പരിചരണത്തിന് ഗുണമേന്മ വർദ്ധിപ്പിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ)ആഹ്വാനംചെയ്തു. ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ഐഎംഎ ഹാളിലും നവനീതം ഓഡിറ്റോറിയത്തിലും സംഘടിപ്പിച്ച പരിപാടി കണ്ണൂർ എം എൽ എ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നിരന്തരം തുടരുന്ന പഠന ഗവേഷണങ്ങളിലൂടെ ആധുനികവൈദ്യശാസ്ത്രം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. മോഡേൺ മെഡിസിന്റെ ഗുണഫലങ്ങൾ എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്ന മഹത്തായ സേവനമാണ് ഐഎംഎ നടത്തിക്കൊണ്ടിരിക്കുന്നത്. ജീവൻരക്ഷയും രോഗി പരിചരണവും ആണ് മുഖ്യലക്ഷ്യം. പുതിയ തലമുറയിലെ ഡോക്ടർമാർക്ക് സുരക്ഷിതമായി ചികിത്സാ സേവനം നടത്താനുള്ള സൗകര്യം ലഭ്യമാക്കേണ്ടത് സമൂഹത്തിൻറെ ബാധ്യതയാണെന്ന് ഐ എം വിലയിരുത്തി.
കണ്ണൂർ എംഎൽഎ. രാമചന്ദ്രൻ കടന്നപ്പള്ളി ഡോക്ടർസ് ഡേ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഐഎംഎ പ്രസിഡണ്ട് ഡോ വി സുരേഷ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ രാജമോഹൻ, സംസ്ഥാന കമ്മിറ്റി അംഗം ഡോ സുൽഫിക്കർ അലി, ഡോ. പി കെ ഗംഗാധരൻ, ഡോ സി നരേന്ദ്രൻ, ഡോ എ കെ ജയചന്ദ്രൻ, ഡോ മുഹമ്മദലി, ഡോ ബാലകൃഷ്ണ പൊതുവാൾ, ഡോ ആശ റാണി, ഡോ ഷെഹീദ, ഡോ ജിമ്മി ജോൺ, ഡോ. ബീന ഉമേഷ്, ഡോ ശ്വേതാ പ്രശാന്ത്, ഡോ ശർമില് ഗോപാൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഫോട്ടോ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ദേശീയ ഡോക്ടേഴ്സ് ദിനാചരണം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.