//
4 മിനിറ്റ് വായിച്ചു

‘ചിമ്പാൻസിയുടെ തലവെട്ടി പകരം എം എം മണി’; എംഎൽഎയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്, വിവാദമായതോടെ നീക്കി

എം എം മണി എംഎൽഎയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്. കെ കെ രമ എംഎൽഎയ്ക്കെതിരായ പ്രസ്താവനയിൽ എം എം മണിക്കെതിരെ നടത്തിയ പ്രതിഷേധ മാർച്ചിലാണ് സംഭവം. ചിമ്പാൻസിയുടെ തലവെട്ടി പകരം എം എം മണിയുടെ ചിത്രം ഒട്ടിച്ചായിരുന്നു മഹിള കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മഹിള കോൺഗ്രസ് നിയമസഭ മാർച്ചിലാണ് സംഭവം.വിവാദമായതോടെ ഫ്ലക്സ് ഒഴിവാക്കി.

“ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ലെന്നായിരുന്നു” എംഎം മണിയുടെ പ്രസ്താവന. നിയമസഭയിൽ നത്തിയ പ്രസ്താവനയ്ക്കെതിരെ നിരവധി പേരാണ് രം​ഗത്ത് വന്നത്. വിഷയം സഭയ്ക്കകത്തും വിഷയം ചർച്ച ചെയ്തു. എന്നാൽ പ്രസ്താവന തിരുത്തില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എം എം മണി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version