തലശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ പാർലമെന്‍റ് നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്‍ററി അഫയേർസിന്‍റെ സഹായത്തോടെ നടത്തിയ പരിപാടി മുനിസിപ്പൽ ചെയർ പേഴ്സൻ കെ.എം. ജമുനറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഷെഹരിയാർ, ഷിജി.കെ.എൻ, ഫൈസൽ. പി.കെ, വാസുദേവൻ നമ്പൂതിരി, അഞ്ജലി ഒ.കെ. എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി.കെ. സജീവൻ സ്വാഗതവും കോഓഡിനേറ്റർ ഡോ.ടി.കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.
50 ഓളം വിദ്യാർഥിനികൾ പങ്കെടുത്ത പാർലമെന്‍റിൽ സഭയുടെ നടപടിക്രമങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്‍റിന്‍റെ അഭിസംബോധനയോടെ തുടങ്ങിയ പാർലമെന്‍റിൽ ചോദ്യോത്തരങ്ങൾ, സത്യപ്രതിജ്ഞ, അടിയന്തിര പ്രമേയം, ശ്രദ്ധ ക്ഷണിക്കൽ , ബിൽ അവതരണം തുടങ്ങിയവ നടന്നു. രാഷ്ട്രപതിയായി അമല അജിത്ത്, സ്പീക്കറായി ഫാത്തിമ ഹാഷിഫ്, പ്രധാനമന്ത്രിയായി നദ ഫാത്തിമ, പ്രതിപക്ഷ നേതാവായി സുൽത്താന ഷെറിൻ തുടങ്ങിയവർ പങ്കാളികളായി.